എല്ലാവർക്കും സമ്മാനം കിട്ടാൻ ഇഷ്ടം ആണല്ലേ? എനിക്കും ഇഷ്ടം ആണ്.. നമുക്ക് ഒരാൾ സ്നേഹത്തോടെ നമ്മൾ പോലും വിചാരിക്കാത്ത സമയത്ത് അത് കിട്ടുമ്പോൾ ഉള്ള ഒരു സന്തോഷം ഇല്ലേ? അത് നമുക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല…

നിങ്ങൾക്കും ഇല്ലേ ഇങ്ങനെ ചില അനുഭവങ്ങൾ… ഞാൻ എന്റെ ഒന്നു രണ്ട് അനുഭവങ്ങൾ പറയാം….

സമ്മാനം എന്നു പറയുമ്പോൾ ആദ്യം ഓർമ വരുക ശാലുവിനെ ആണ്… ഒന്നിച്ചു ജോലി ചെയ്ത കാലം മുതൽ ഓഫീസിൽ വരുമ്പോൾ ചില ദിവസം എനിക്കായി എന്തെങ്കിലും ഒന്നു അവൾ കരുതി ഇരിക്കും… അത് കിട്ടുമ്പോൾ ഉള്ള ഒരു ഹാപ്പിനെസ്സ് ഇന്നു വരെ വേറെ കിട്ടിയിട്ട് ഇല്ല…

കാലം ഒരു പാടു പോയി എന്നാലും ഇന്നും വരുമ്പോൾ അവൾ എനിക്കായി എന്തെങ്കിലും ഒന്നു കരുതി ഇരിക്കും പക്ഷെ ഇപ്പോൾ അത് എന്റെ കുട്ടികൾക്ക് ആണെന്ന് മാത്രം…. അവൾ പറയും ഇനി നിനക്കില്ല കുട്ടികൾക്ക് ആയിക്കോട്ടെ പക്ഷെ അത് എനിക്ക് തരുന്ന സന്തോഷം അവൾക്കു അറിയില്ല…

നമ്മൾ ഇതുപോലെ ഒരു പാട് പേർക്ക് സന്തോഷം കൊടുത്തിട്ടു ഉണ്ടെങ്കിലും നമ്മക്ക് കിട്ടുന്നത് വളരെ കുറവാ… നമ്മൾ ഒരു പാട് ആഗ്രഹിക്കുന്നവർ ഒരിക്കലും ഒരു പക്ഷെ നമ്മൾക്ക് തരില്ല….. അവർ ഈ സന്തോഷം അവർക്കു വേണ്ട പെട്ടവർക്ക് ആവും കൊടുക്കുക… ഇങ്ങനെ ആണ് എല്ലാവർക്കും…..

എന്റെ സന്തോഷം അവൾ ആണ് ശാലു ….

അതുപോലെ തന്നെ എന്റെ ടീനേജ് ടൈംൽ എന്റെ എല്ലാ പിറന്നാളിനും സമ്മാനം ആയി വരുന്ന എന്റെ ബിജു മാമ… ആരു വന്നില്ലെങ്കിലും എത്ര രാത്രി ആയാലും എന്റെ മാമ വരും എന്തെങ്കിലും ആയി, ഒന്നും ഇല്ലെങ്കിലും പ്രശ്നം ഇല്ല മാമ വരും എന്നുള്ള ഒരു കാത്തിരിപ്പ് ഉണ്ടല്ലോ അതെല്ലാം ജീവിതത്തിന്റെ സുഖമുള്ള ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ ആണ് ……